തിരുവനന്തപുരം: ബിനാമി പേരിൽ അനധികൃത സ്വത്തു സന്പാദനം നടത്തിയെന്ന പരാതിയിൽ ഡിജിപി ജേക്കബ് തോമസിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം. ജേക്കബ് തോമസ് സംസ്ഥാനത്തിന് അകത്തും പുറത്തും ഭൂമി വാങ്ങിക്കൂട്ടിയെന്ന് ആരോപിച്ച് കണ്ണൂർ സ്വദേശി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നൽകിയ പരാതിയെ തുടർന്നാണ് ആഭ്യന്തരവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.
പരാതിയിൽ അന്വേഷണം ആവശ്യമാണെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് മേധാവി സർക്കാരിന് റിപ്പോർട്ടു നൽകിയിരുന്നു. സർക്കാർ അനുമതി നൽകിയതോടെയാണ് അന്വേഷണം തുടങ്ങുന്നത്. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം.