ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ മൈ​ൻ പൊ​ട്ടി​ത്തെ​റി​ച്ച് നാ​ല് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ഉ​ൾ​പ്പെ​ട​യു​ള്ള​വ​ർ‌​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ര​ജൗ​രി സെ​ക്ട​റി​ലാ​ണ് സം​ഭ​വം.

നൗ​ഷേ​ര സെ​ക്ട​റി​ൽ ബു​ധ​നാ​ഴ്ച ഉ​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് സൈ​നി​ക​ർ വീ​ര​മൃ​ത്യു​വ​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മൈ​ൻ പൊ​ട്ടി​ത്തെ​റി​ച്ച് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്. സൈ​നി​ക​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.