കുമ്പനാട്: ഐ.പി.സി ഗ്ലോബല്‍ മീഡിയയുടെ 2018ലെ മികച്ച രചനകള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച പുസ്തകത്തിനുള്ള അവാര്‍ഡ് പാസ്റ്റര്‍ ഫിലിപ്പ് പി.തോമസിനും  മികച്ച ലേഖനത്തിനുള്ള (മലയാളം) അവാര്‍ഡ് ഡോ.വില്‍സന്‍ വര്‍ക്കിയ്ക്കും (ന്യൂയോര്‍ക്ക്) മികച്ച ലേഖനത്തിനുള്ള (ഇംഗ്ലീഷ്) അവാര്‍ഡ് ഡോ.ഷൈബു ഏബ്രഹാമിനും മികച്ച ലേഖനത്തിനു വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഉത്തമ സ്ത്രീ വനിതാ മാസിക ചീഫ് എഡിറ്റര്‍ സാലി മോനോയിക്കും നല്കും. നല്ല ടി.വി. ഷോയ്ക്ക് പവ്വര്‍ വിഷന്‍ ടി.വി യുടെ ന്യൂസ് സ്‌റ്റോറിക്കും ലഭിച്ചു.

‘സത്യത്തിന്റെ തൂണും അടിസ്ഥാനവുമായ ദൈവസഭ ‘ എന്ന ഗ്രന്ഥത്തിനാണ്  പാസ്റ്റര്‍ ഫിലിപ്പ് പി.തോമസിനു  അവാര്‍ഡ് നേടിക്കൊടുത്ത ഗ്രന്ഥം. ക്രൈസ്തവ ലോകത്തെ വേറിട്ട എഴുത്തുകാരനും പ്രഭാഷകനും വേദാധ്യാപകനുമായ പാസ്റ്റര്‍ ഫിലിപ്പ് പി.തോമസ് ഐ.പി.സിയിലെ സീനിയര്‍ ശുശ്രൂഷകരിലൊരാളാണ്.  ദൈവസഭയെ വിഷലിപ്തപമാക്കിക്കൊണ്ടിരിക്കുന്ന  ദുരുപദേശങ്ങള്‍ക്കും ദുഷ്പ്രവണതകള്‍ക്കമെതിരെ ശക്തമായ താക്കീതു നല്കുന്ന ഗ്രന്ഥമാണിതെന്ന് ജൂറിയംഗങ്ങള്‍ വിലയിരുത്തി.

ഹാലേലുയ്യായില്‍ പ്രസിദ്ധീകരിച്ച ‘കൃപ ലഭിച്ച മറിയ’ എന്ന ലേഖനത്തിനാണ് ഡോ.വില്‍സന്‍ വര്‍ക്കിക്ക്   അവാര്‍ഡ് നേടിക്കൊടുത്തത്. നിലമ്പൂര്‍ സ്വദേശിയായ അദ്ദേഹം മികച്ച പ്രഭാഷകനും വേദാധ്യാപകനുമാണ്. ന്യു യോര്‍ക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി സഭയില്‍ സീനിയര്‍ ശുശ്രൂഷകനായിരിക്കുന്നു.  സെക്കുലര്‍ ബിരുദത്തിനു ശേഷം സെറാമ്പൂറില്‍ നിന്നും ആഉ, ങവേ. എന്നീ ബിരുദങ്ങള്‍ നേടി. ജര്‍മ്മിനിയിലെ Regensburg  ല്‍ നിന്നും ഡോക്ടറേറ്റു കരസ്ഥമാക്കി. മൂന്നു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.  പ്രമുഖ ആനുകാലികങ്ങളില്‍ ഒട്ടേറെ ലേഖനങ്ങളും പ0നങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു. ഭാര്യ: ജീന. മക്കള്‍: അഗ്‌നസ്, ആഷ്‌ലി

റിവൈവ് മാസികയില്‍ പ്രസിദ്ധീകരിച്ച ‘Church life edification of Christians’ എന്ന പഠനാര്‍ഹമായ ലേഖനമാണ് ഡോ.ഷൈബു ഏബ്രഹാമിനു അവര്‍ഡ് നേടികൊടുത്തത്. ഇന്ത്യാ ബൈബിള്‍ സെമിനാരിയിലെ അദ്ധ്യാപകനായ ഡോ.ഷൈബുവിന്റെ ലേഖനങ്ങളും പ0നങ്ങളും ശ്രദ്ധേയമാണ്.

പൂനെ യുബിഎസില്‍ നിന്നും ആഉ യും ചെന്നൈ Gurukal Lutheran Theological seminary\n¶pw Mth. ഉം നേടിയിട്ടുണ്ട്. ‘പെന്തെക്കോസ്തല്‍ തിയോളജി’ എന്ന വിഷയത്തില്‍ ആശൃാശിഴവമാ (ഡഗ) യുണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കി. ഈടുറ്റ 5 പുസ്തകങ്ങളുടെ രചയിതാവായ ഡോ.ഷൈബു ഏബ്രഹാം പ്രമുഖമായ ഇംഗ്ലീഷ് ആനുകാലികങ്ങളിലെ സ്ഥിരം എഴുത്തുകാരനാണ്.  ഭാര്യ: ഷീന

സാഹിത്യ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച സാലി മോനായി ഇംഗ്ലീഷിലും മലയാളത്തിലുമായി 11 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഉത്തമ സ്ത്രീ വനിതാ മാസികയില്‍ പ്രസിദ്ധീകരിച്ച മേരി റീഡ് ഭാരതത്തിലെ കുഷ്ഠരോഗികളുടെ മിഷനറി എന്ന ലേഖനമാണ് അവാര്‍ഡിന് പരിഗണിച്ചത്. എം. ജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എസ്.സിയും കേരളാ പ്രസ് അക്കാഡമിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ പി.ജി ഡിപ്‌ളോമയും നേടിയിട്ടുണ്ട്.  മാതൃഭൂമി ദിനപത്രത്തിലും വിവിധ പബ്‌ളിഷിംഗ് സ്ഥാപനങ്ങളില്‍ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. റീമാ പബ്‌ളിഷേഴ്‌സിന്റെ ചീഫ് എഡിറ്റര്‍, ഉത്തമ സ്ത്രീ മാസികയുടെ ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. മാധ്യമ പ്രവര്‍ത്തകന്‍ പാസ്റ്റര്‍ സി.പി.മോനായിയാണ് ഭര്‍ത്താവ്.

തിരുവനന്തപുരം സ്വദേശിയായ ഏഴ് വയസ്സുള്ള അനന്ദു എന്ന ബാലകന്റെ നൊമ്പരിപ്പിക്കുന്ന ജീവിതാവസ്ഥ പ്രേക്ഷകരില്‍ എത്തിച്ച ന്യൂസ് സ്‌റ്റോറിയാണ് പവര്‍ വിഷന്‍ ടി.വിയ്ക്ക് അവാര്‍ഡിനര്‍ഹമായത്.  ആഗോള സുവിശേഷണത്തില്‍ ഒന്നര പതിറ്റാണ്ടുകാല മായി പ്രവര്‍ത്തിക്കുന്ന പവര്‍ വിഷന്‍ ടി.വി ഒട്ടേറെ വ്യത്യസ്ത പരിപാടികള്‍ സംപ്രേഷണം ചെയ്തു വരുന്നു. സുവിശേഷ മുന്നേറ്റത്തിനും വ്യാപനത്തിനും പവര്‍ വിഷന്‍ ടി.വിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്.

ജൂറി ശുപാര്‍ശ ചെയ്ത അവാര്‍ഡിനര്‍ഹമായ കൃതികള്‍ ഡിസം.30 ന് തിരുവല്ലയില്‍ കൂടിയ അവൈലബിള്‍ കമ്മിറ്റി വിലയിരുത്തി. ഐ.പി.സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് പാസ്റ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍ അദ്ധ്യക്ഷനായിരുന്നു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, ഫിന്നി പി മാത്യു, സജി മത്തായി കാതേട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു.

കുമ്പനാട് കണ്‍വന്‍ഷനോടനുബന്ധിച്ച് ജനുവരി 17 ന് ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന ഐ.പി.സി മീഡിയ ഗ്ലോബല്‍  മീറ്റിനോടനുബന്ധിച്ച്  അവാര്‍ഡുകള്‍ വിതരണം ചെയ്യും.