ബാ​ഗ്ദാ​ദ്: ഇ​റാ​ഖി​ല്‍ അ​മേ​രി​ക്ക ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ ഉന്നത ഇറാന്‍ സൈനികോദ്യോഗസ്ഥനടക്കം 7പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബാ​ഗ്ദാ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് അ​മേ​രി​ക്ക വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ക​മാ​ന്‍‌​ഡ​റും സം​ഘ​വും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് കാ​റി​ല്‍ പോകുമ്ബോഴാണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്നാ​ണ് റിപ്പോര്‍ട്ട്.
ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് കാ​റു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ബാ​ഗ്ദാ​ദി​ലെ യു​എ​സ് എം​ബ​സി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ബാ​ഗ്ദാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം അ​മേ​രി​ക്ക റോ​ക്ക​റ്റ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇറാനിലെ ഉന്നത സൈനികോദ്യോഗസ്ഥന്‍ കാ​സിം സു​ലൈ​മാ​നിയും വ്യോ​മാ​ക്ര​മ​ണത്തില്‍ കൊല്ലപ്പെട്ടു. കാ​സിം സു​ലൈ​മാ​നിയെ ലക്ഷ്യമിട്ടായിരുന്നു അമേരിക്ക നടത്തിയ വ്യോ​മാ​ക്ര​മ​ണം.

ഇ​റാ​നി​യ​ന്‍ ഖു​ദ്സ് ഫോ​ഴ്‌​സ് ത​ല​വ​നാ​ണ് കാ​സിം സു​ലൈ​മാ​നി. പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും ആക്രമണത്തില്‍ കൊ​ല്ല​പ്പെ​ട്ട​ട്ടു​ണ്ടെ​ന്നാ​ണ് ഇ​റാ​ഖി സ്റ്റേ​റ്റ് ടെ​ലി​വി​ഷ​ന്‍ നല്‍കുന്ന റിപ്പോര്‍ട്ട്. …

അതേസമയം, അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പി​ന്‍റെ നേ​രി​ട്ടു​ള്ള നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് വൈ​റ്റ് ഹൗ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.​ വ്യോ​മാ​ക്ര​മ​ണ വാ​ര്‍​ത്ത പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ ട്രം​പ് അ​മേ​രി​ക്ക​ന്‍ പ​താ​ക ട്വീ​റ്റ് ചെ​യ്തു.

യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപാണ് സു​ലൈ​മാ​നിയെ വകവരുത്താന്‍ ഉത്തരവിട്ടതെന്ന് യു.എസ് സൈനിക മേധാവി അറിയിച്ചു.

ഇരുവരെയും വകവരുത്തിയതിനു പിന്നില്‍ അമേരിക്കയും ഇസ്രയേലുമാണെന്ന് പി.എം.എഫ് (Popular Mobilisation Forces) പ്രതിനിധി പറഞ്ഞതായി റോ​യി​ട്ടേ​ഴ്‌​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ കഴിഞ്ഞ ദിവസം യുഎസ് വിരുദ്ധ പ്രക്ഷോഭകര്‍ ആക്രമണം നടത്തിയിരുന്നു. യുഎസ് സൈനികരുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നില്‍ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യുഎസ് വ്യോ​മാ​ക്ര​മണം നടത്തിയിരിക്കുന്നത്.

ലോകത്തെ വീണ്ടും യുദ്ധഭീതിയിലേയ്ക്ക് നയിക്കുകയാണ് അമേരിക്ക നടത്തിയ വ്യോ​മാ​ക്ര​മ​ണം. ഇ​പ്പോ​ഴ​ത്തെ ആ​ക്ര​മ​ണം അ​മേ​രി​ക്ക​ന്‍-ഇ​റാ​ഖി സ​ര്‍​ക്കാ​രു​ക​ള്‍​ക്കി​ട​യി​ലെ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന് കാ​ര്യ​മാ​യ വി​ള്ള​ലു​ക​ളു​ണ്ടാ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.