ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ  ബ്രൂക്‌ലിന്‍,  ക്യൂന്‍സ്, ലോങ് അയലന്റ്, എന്നീ പ്രദേശങ്ങളിലെ പത്തു മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളുള്‍പ്പെട്ട ‘കൗണ്‍സില്‍ ഓഫ് ചര്‍ച്ചസി’ന്റെ ക്രിസ്തുമസ്  – പുതുവത്സര ആഘോഷം 2020, ജനുവരി 5, ഞയറാഴ്ച  Glen Oaks High School Auditorium ല്‍ വച്ച് വൈകിട്ട്  4 മണി മുതല്‍  വിവിധ കലാപരിപാടികളോടെ നടത്തുന്നതാണ്.

കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് വെരി റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം, റവ. ഡോ. സി..കെ. രാജന്‍ ഉത്ഘാടനം ചെയ്യും. :  പ്രവേശനം സൗജന്യം.