ന്യൂഡല്‍ഹി : ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പിനും ഏഷ്യന്‍ ഒളിമ്ബിക് ക്വാളിഫയര്‍ ടൂര്‍ണമെന്റിനുമുള്ള സെലക്ഷന് ട്രയല്‍സില്‍ നിന്ന് പരിക്കുമൂലം സീനിയര്‍ ഗുസ്തിതാരം സുശീല്‍ കുമാര്‍ പിന്മാറി. ഇന്നാണ് ഡല്‍ഹിയില്‍ ട്രയല്‍സ്. രണ്ട് ഒളിമ്ബിക്സുകളില്‍ മെഡല്‍ നേടിയിട്ടുള്ള സുശീല്‍ ട്രയല്‍സ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും റെസ്ലിംഗ് ഫെഡറേഷന് ഒഫ് ഇന്ത്യ അത് തള്ളുകയായിരുന്നു. അതേസമയം സുശീലിന് ഒളിമ്ബിക് യോഗ്യതാ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുമെന്ന് സൂചനയുണ്ട്.
സുശീലിന് പരിക്ക്, ട്രയല്‍സിന് ഇറങ്ങാനാവില്ല
