തിരുവനന്തപുരം: ഗവർണർക്കെതിരേ രൂക്ഷ പ്രതികരണവുമായി കെ.മുരളീധരൻ എംപി രംഗത്ത്. ആരിഫ് മുഹമ്മദ് ഖാനെ ഗവർണർ എന്ന് വിളിക്കുന്നില്ലെന്നും അദ്ദേഹം ബിജെപി ഏജന്റ് മാത്രമാണെന്നും മുരളീധരൻ പറഞ്ഞു.
രാജിവച്ചില്ലെങ്കിൽ ഗവർണറെ തെരുവിലിറങ്ങാൻ സമ്മതിക്കില്ല. ഗവർണർ പരിധി വിട്ടാൽ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയാറാകണം. പദവിയിലിരിക്കുമ്പോൾ പാലിക്കുന്ന മിതത്വത്തിന് അനുസരിച്ചേ ആദരം ലഭിക്കൂ എന്നും കെ.മുരളീധരൻ വ്യക്തമാക്കി.