ന്യൂ​ഡ​ൽ​ഹി: പി​രാ ഗ​ർ​ഹി​യി​ലെ ബാ​റ്റ​റി ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​നു ദാ​രു​ണാ​ന്ത്യം. 14 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ കെ​ട്ടി​ട​ത്തി​ന് ഉ​ള്ളി​ൽ കു​ടു​ങ്ങി​യ അ​മി​ത് ബ​ല്യാ​ണ്‍ ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

അ​ഗ്നി​ശ​മ​ന​സേ​ന തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു വീണു. ഇ​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെയും ബാ​ധി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.