ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ര​ജൗ​രി​യി​ൽ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴു​പേ​ർ മ​രി​ച്ചു. 24 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

സു​ര​ൻ​കോ​ട്ടി​ൽ​നി​ന്ന് ജ​മ്മു​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സ് റോ​ഡി​ൽനി​ന്നു തെ​ന്നി​ കൊക്കയിലേക്ക് മറിയുകയായിരുന്നു. പ​രി​ക്കേ​റ്റ​വ​രെ ജ​മ്മു​വി​ലെ ജി​എം​സി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.