തിരുവനന്തപുരം: ലോക കേരളാ സഭയിലൂടെ നിരവധി കാര്യങ്ങള്‍ ചെയ്യാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി പണം നാട്ടില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കൂടി ലോക കേരളാസഭ വഴിതുറന്നു. പലരും നടക്കില്ലെന്ന് കരുതിയതാണ് ലോക കേരളാ സഭയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസി മലയാളി സമൂഹത്തിനുള്ള ലോക കേരളാ സഭ ആരംഭശൂരത്വമല്ലെന്ന് തെളിയിക്കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി നിക്ഷേപ കമ്ബനി, പ്രവാസി സഹകരണ സംഘം അടക്കമുള്ളവ ഇതിന് തെളിവാണ്. കേരളാ പുനര്‍നിര്‍മാണ പ്രക്രിയയില്‍ കൂടുതല്‍ സഹായം പ്രവാസി ലോകത്ത് നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ആശയ, ആസൂത്രണ രംഗത്ത് കൂടി പങ്കാളിത്തം വേണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ലോക കേരളാ സഭയുടെ രണ്ടാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.