ന്യൂഡല്‍ഹി: മുതിര്‍ന്ന എന്‍സിപി നേതാവ് ഡിപി ത്രിപാഠി ഡല്‍ഹിയില്‍ അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. എന്‍സിപി മുന്‍ ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായിരുന്നു. കേരളത്തിലുള്‍പ്പെടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച നേതാവാണ്. പാര്‍ട്ടിയുടെ വഴികാട്ടിയെയാണ് നഷ്ടപ്പെട്ടതെന്ന് സുപ്രിയ സുളെ ട്വീറ്റ് ചെയ്തു.