കണ്ണൂര്‍: ജില്ലയിലെ സ്വകാര്യബസ് സര്‍വീസുകളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കനുവദിച്ചിട്ടുള്ള യാത്രാ ആനുകൂല്യം ഉറപ്പുവരുത്തണമെന്ന് ആര്‍.ടി.ഒ. നിര്‍ദേശം നല്‍കി. ബസ്സുകളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അവകാശം നിഷേധിക്കുന്നതായി പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് ആര്‍.ടി.ഒ.യുടെ നിര്‍ദ്ദേശം .

മുതിര്‍ന്ന പൗരന്‍മാര്‍ക്കനുവദിച്ച സീറ്റ് സംവരണം ശ്രദ്ധിക്കുകയും അത് ലഭിക്കുന്നുണ്ടെന്ന് ബസ് ജീവനക്കാര്‍ ഉറപ്പുവരുത്തുകയും വേണം. അല്ലാത്തപക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി .