ന്യുയോര്‍ക്ക്:   ക്രിസ്ത്യന്‍ ഫോറം ഭാരവാഹികള്‍  ക്രിസ്തുമസ്  ആശംസകളുമായി  ഇന്ത്യന്‍ കോണ്‍സുലേറ്റ്  സന്ദര്‍ശിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു.    ഫോറം പ്രസിഡണ്ട് തോമസ് റ്റി ഉമ്മന്റെ നേതൃത്വത്തില്‍  റവ. വില്‍സണ്‍ ജോസ്, പാസ്റ്റര്‍ ഡോ ഇട്ടി എബ്രഹാം, സാറാമ്മ റ്റി ഉമ്മന്‍, എന്നിവരോടൊപ്പം അജിത് കൊച്ചുകുടിയില്‍ എബ്രഹാം, മാത്തുക്കുട്ടി ഈശോ  തുടങ്ങിയവരും    പരിപാടിയില്‍  പങ്കെടുത്തു.

മാതൃ രാജ്യത്തിനും ഇന്ത്യന്‍ പ്രാവാസി സമൂഹത്തിനും നല്‍കുന്ന വിലപ്പെട്ട സേവനങ്ങള്‍ക്ക് കോണ്‍സല്‍ ജനറല്‍ സന്ദീപ് ചക്രവര്‍ത്തി,  ഡെപ്യൂട്ടി സി ജി, ശത്രുഘ്‌നന്‍ സിന്‍ഹ,  കമ്മ്യൂണിറ്റി കോണ്‍സല്‍ ദേവദാസന്‍ നായര്‍  തുടങ്ങിയ  എല്ലാ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയും  വിവിധ ഓഫീസുകളിലായി സേവനം ചെയ്യുന്ന കോണ്‍സുലേറ്റ് സ്റ്റാഫിനെയും പ്രസിഡന്റ് തോമസ് റ്റി ഉമ്മന്‍ , റവ വില്‍സണ്‍ ജോസ്, റവ ഇട്ടി എബ്രഹാം  എന്നിവര്‍ അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു.

ക്രിസ്‌റ്മസ് സന്ദേശത്തിനും  ആശംസകള്‍ക്കും  ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ നന്ദി അറിയിച്ചു. കാരോള്‍ ഗാനാലാപനത്തിനു ശേഷം  ഡെപ്യുട്ടി സി ജി കേക്ക് മുറിച്ച് ക്രിസ്മസിന്റെ മാധുര്യം ഉദ്യോഗസ്ഥരുമായി പങ്കു വയ്ക്കുകയും ചെയ്തു.