തിരുവല്ല: ടൗണിലെ തട്ടുകടയില്‍ ചായകുടിച്ചുകൊണ്ടിരുന്നവര്ക്കുനേരേ കുരുമുളകുപൊടി സ്പ്രേ ചെയ്ത് അക്രമം നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കുന്നന്താനം അമ്ബലപ്പറമ്ബില്‍ അഭിജിത്ത് അനില്‍(19), കുറ്റൂര്‍ അരുണ്‍ഭവനില്‍ അരുണ്‍ പ്രദീപ്(24) എന്നിവരെയാണ് പോലീസ് പിടികൂടിയത് .
കേസില്‍ മൂന്ന് പ്രതികള്‍ ഒളിവിലാണ്. കുറ്റപ്പുഴ സ്വദേശി കമറുദ്ദീന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് . ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് തട്ടുകടയില്‍ ചായകുടിക്കുന്നതിനിടയിലാണ് കമറുദ്ദീനും നാല് ബന്ധുക്കള്‍ക്കും നേരേ ആക്രമണം ഉണ്ടായത്. പരുക്കേറ്റ കമറുദ്ദീന് ആശുപത്രിയില്‍ ചികിത്സതേടി. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തത് .