പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ സ​മ​ര​ത്തി​ൽ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ ത​മി​ഴ്‌​നാ​ട്ടി​ലെ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും എ​ഴു​ത്തു​കാ​ര​നു​മാ​യ നെ​ല്ലൈ ക​ണ്ണ​ൻ അ​റ​സ്റ്റി​ൽ. പ്ര​ധാ​ന​മ​ന്ത്രി​യേ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യേ​യും വ​ധി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​മാ​യി​രു​ന്നു വി​വാ​ദ​മാ​യ​ത്. എ​സ്ഡി​പിെ​എ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ ആ​യി​രു​ന്നു നേ​താ​വി​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശം.

ക​ണ്ണ​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​റീ​ന ബീ​ച്ചി​ല്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി ന​ട​ത്തി​യി​രു​ന്നു. മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ പൊ​ന്‍ രാ​ധാ​കൃ​ഷ്ണ​ൻ, സി ​പി രാ​ധാ​കൃ​ഷ്ണ​ൻ, എ​ല്‍ ഗ​ണേ​ശ​ന്‍, എ​ച്ച് രാ​ജ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം പ​രി​പാ​ടി. എ​ന്നാ​ൽ പ്ര​ക്ഷോ​ഭം ന​ട​ത്താ​ന്‍ അ​നു​മ​തി വാ​ങ്ങി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നേ​താ​ക്ക​ളെ പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ സം​സാ​രി​ച്ച​പ്പോ​ഴാ​ണ് മോ​ദി, അ​മി​ത് ഷാ ​എ​ന്നി​വ​ര്‍​ക്കെ​തി​രെ നെ​ല്ലൈ ക​ണ്ണ​ന്‍ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച​ത്. വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു.