പാ​ക്കി​സ്ഥാ​നി​ൽ ത​ട​വി​ൽ ക‍​ഴി​യു​ന്ന 282 പേ​രു​ടെ പ​ട്ടി​ക ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​നു പാ​ക്കി​സ്ഥാ​ൻ കൈ​മാ​റി. 282 ത​ട​വു​കാ​രി​ൽ 55 പേ​ർ സി​വി​ൽ കേ​സു​ക​ളി​ൽ പി​ടി​കൂ​ട​പ്പെ​ട്ട​വ​രാ​ണ്. 227 പേ​ർ സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച കു​റ്റ​ത്തി​നു പി​ടി​യി​ലാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​ണെ​ന്ന് പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

2008 മേ​യ് 21ന് ​ഇ​രു​രാ​ജ്യ​ങ്ങ​ളു​മാ​യി ഒ​പ്പു​വെ​ച്ച കോ​ൺ​സു​ല​ർ ആ​ക്സ​സ് ക​രാ​ർ പ്ര​കാ​ര​മാ​ണ് പ​ട്ടി​ക കൈ​മാ​റി​യ​ത്. ക​രാ​ർ പ്ര​കാ​രം വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ (ജ​നു​വ​രി ഒ​ന്നി​നും ജൂ​ലൈ ഒ​ന്നി​നും) ത​ട​വു​കാ​രു​ടെ പ​ട്ടി​ക പ​ര​സ്പ​രം കൈ​മാ​റ​ണം. ഇ​ന്ത്യ​യി​ൽ ത​ട​വി​ലു​ള്ള പാ​ക് പൗ​ര​ന്മാ​രു​ടെ പ​ട്ടി​ക ന്യൂ​ഡ​ൽ​ഹി​യി​ലെ പാ​ക്കി​സ്ഥാ​ൻ ഹൈ​ക്ക​മ്മീ​ഷ​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

പാ​ക്കി​സ്ഥാ​ൻ​കാ​രാ​യ 267 സാ​ധാ​ര​ണ​ക്കാ​രും 99 മീ​ൻ​പി​ടി​ത്ത​ക്കാ​രും ഇ​ന്ത്യ​യി​ലെ ജ​യി​ലു​ക​ളി​ലു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​യം അ​റി​യി​ച്ചു.