പ്രളയത്തിലകപെട്ടു ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്കു തെല്ലൊരാശ്വാസമായി തുടങ്ങിയ   ഫൊക്കാനയുടെ സ്വപ്ന പദ്ധതിയായ ഭവനം പദ്ധതിക്കു  സഹായ ഹസ്തവുമായി കൂടുതല്‍  ഫൊക്കാന നേതാക്കള്‍  മുന്നോട്ട്. മുന്‍ ഫൊക്കന  പ്രസിഡന്റുമാര്‍ ആയിരുന്ന ജി.  കെ. പിള്ള, ജോണ്‍ പി ജോണ്‍, കാനഡ റീജണല്‍ വൈസ് പ്രസിഡന്റ് ബൈജു പകലോമറ്റം, ന്യൂ യോര്‍ക്കില്‍ നിന്നുള്ള മുന്‍ റീജണല്‍ സെക്രട്ടറി മേരികുട്ടി മൈക്കള്‍   എന്നിവരാണ് ഓരോ വീടു വീതം നിര്മ്മിക്കാനുള്ള തുക നല്കി മാതൃകയായത്. ഇപ്പോള്‍  നിരധി പേര്‍  സഹായ ഹസ്തവുമായി മുന്നോട്ടുവന്നതായി പദ്ധതിയുടെ കോര്ഡിനേറ്റര്‍  കൂടിയായ സജിമോന്‍  ആന്റണി പറഞ്ഞു.

കഴിഞ്ഞ മഹാപ്രളയത്തില് വീടുകള് നഷ്ട്ടപ്പെട്ട കേരളത്തിലെ 100 തോട്ടം തൊഴിലാളികള്ക്ക് വീടുകള്‍ നിര്മ്മിച്ച് നല്കുന്ന പദ്ധതിയാണ് ഫൊക്കാന ഭവനം പദ്ധതി. ജനുവരിയില്‍  തിരുവനന്തപുരത്തു നടന്ന ഫൊക്കാന കേരള കണ്‍വെന്‍ഷനില്‍  വച്ച് ഈ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. ഈ വരുന്ന ജനുവരിയില്‍ കുറച്ചു വീടുകള്‍ പണിതീര്‍ത്തു നല്‍കാന്‍ കഴിയുന്നതയില്‍ അതിയായ സന്തോഷം ഉണ്ടെന്ന്  ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ അറിയിച്ചു.

ഫൊക്കാന ഭവനം പദ്ധതിയിലേക്ക്  സഹായ ഹസ്തവുമായി ഇവരെല്ലാം എത്തിയത്  സഹാനുഭൂതി ഒന്ന് കൊണ്ട് മാത്രമാണ്. എല്ലാം നഷടപ്പെട്ടവര്ക്ക്   ഒരു വീട് ദാനമായി ലഭിക്കുകയെന്നത്  ആ കുടുംബത്തിനു  സ്വര്‍ഗ്ഗം  കിട്ടുന്നതിന്  തുല്യമാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് സഹായമെത്തിക്കുക എന്നത് ഫൊക്കാനയുടെ എക്കാലത്തെയും ലക്ഷ്യമാണെന്നു സെക്രട്ടറി ടോമി കോക്കാട്ട് അഭിപ്രായപ്പെട്ടു.

ജി. കെ. പിള്ള ഫൊക്കാനയുടെ ആദ്യകാലം മുതലുള്ള പ്രവര്‍ത്തകന്‍ ആണ് . മുന്‍  ഫൊക്കാന പ്രസിഡന്റ്  ട്രസ്റ്റി ബോര്‍ഡ് മെംബെര്‍  എന്ന നിലയിലും   പ്രവര്‍ത്തിച്ചിട്ടുണ്ട് .ഫൊക്കാന ഹ്യൂസ്റ്റണ്‍ കണ്‍വെന്‍ഷന്‍ വിജയമാക്കിയത് അദ്ദേഹമാണ് .അമേരിക്കയിലെ പല സ്‌റ്റേജ് ഷോ കളുടെയും നിര്‍മ്മാതാവായിട്ടുള്ള  അദ്ദേഹം നല്ല ഒരു മനുഷ്യ സ്‌നേഹിയാണ്.  അമേരിക്കയുടെ  സാമൂഹ്യ സാംസ്കാരിക  രംഗത്തും ചാരിറ്റി പ്രവര്‍ത്ത രംഗത്തും അദ്ദേഹം സജീവമാണ്.

ജോണ്‍ പി ജോണ്‍  ഫൊക്കാനയുടെ മുന്‍  പ്രസിഡന്റ് ആയും ഇപ്പോഴത്തെ   ട്രസ്റ്റീ ബോര്‍ഡ് മെംബെര്‍  ആയും പ്രവര്‍ത്തിക്കുന്നു .കാനഡയില്‍ നടന്ന ഫൊക്കാന കണ്‍വെന്‍ഷന്‍ ഒരു ചരിത്ര സംഭവം ആക്കിയത്  ജോണ്‍ പി ജോണ്‍ പ്രസിഡന്റ് ആയി ഇരുന്ന സമയത്താണ്.കാനഡയുടെ  സമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവര്ത്തനങ്ങളില്‍  മുന്നില്‍ നില്‍ക്കുന്ന ജോണ്‍ പി പല സാംസ്കാരിക അവാര്‍ഡുകളും നേടിയിട്ടുണ്ട്.

ബൈജു പകലോമറ്റംഫൊക്കാനയുടെ  കാനഡ റീജണല്‍ വൈസ് പ്രസിഡന്റ് ആണ് .കാനഡ  മലയാളികളുടെ ഇടയില്‍  ഏറെ പ്രിയങ്കരനും മികച്ച സംഘടകനുമാണ  ബൈജു. കാനഡയിലെ ഫൊക്കാന പ്രവര്‍ത്തങ്ങളിലും  ചാരിറ്റി പ്രവര്ത്തനങ്ങളിലും  എപ്പോഴും മുന്‍നിരയില്‍ തന്നെയുണ്ട്.  കാനഡയില്‍ നിന്നും കൂടുതല്‍ ആളുകള്‍ ഈ ചാരിറ്റിയുടെ ഭാഗം ആകുമെന്ന് ബൈജു അറിയിച്ചു.

മേരികുട്ടി മൈക്കള്‍ മുന്‍  ഫൊക്കാനയുടെ മുന്‍  ന്യൂ യോര്‍ക്ക് റീജണല്‍ സെക്രട്ടറിയും ഒരു സജീവ പ്രവര്‍ത്തകയും ആണ്.കല സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന മേരി നല്ല ഒരു ഗായിക കൂടിയാണ്.വളരെ അധികം കുട്ടികളെ സംഗിതം പഠിപ്പിക്കുകയും ചെയുന്നു.  നല്ല ഒരു ആങ്കര്‍ കൂടിയാണ് മേരിക്കുട്ടി മൈക്കള്‍.

രണ്ടു മുറി, ഹാള്‍, അടുക്കള, ഒരു ബാത്ത് റൂം എന്നീ സൗകര്യങ്ങളുള്ള വീടാണ് ഭവനം പദ്ധതി പ്രകാരം കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള തോട്ടം തൊഴിലാളികള്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്നത്.  ഈ പദ്ധതിയിലേക്ക് സഹകരിക്കുന്നവര്‍ നല്‍കേണ്ടത്  1100 ഡോളര്‍ ആണ്.ബാക്കി തുക ഫൊക്കാന ഭവനം പദ്ധതി കേരള സര്‍ക്കാരിന്റെ ഭവനം ഫൗണ്ടേഷനുമായി സഹകരിച്ചു  ക്രമീകരിക്കും.

സഹായ ഹസ്തവുമായി വന്ന എല്ലാവരോടുമുള്ള    ഫൊക്കാനയുടെ  പ്രത്യേകമായ നന്ദി പ്രസിഡന്റ് മാധവന്‍ ബി നായര്‍ , സെക്രെട്ടറി ടോമി കോക്കാട്ട് , ട്രഷറര്‍ സജിമോന്‍ ആന്റണി എന്നിവര്‍  അറിയിച്ചു

സ്‌പോണ്‍സര്‍ഷിപ്പിനു താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: ഇ മെയില്‍: sajimonantony1@yahoo.com