ന്യൂഡല്‍ഹി: വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു. മൂടല്‍മഞ്ഞ്​ മൂലം ദൃശ്യപരിധി കുറഞ്ഞതിനാല്‍ ഡല്‍ഹി, പഞ്ചാബ്​, ഹരിയാന, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകള്‍ വൈകുമെന്ന്​ ഉത്തരമേഖല റെയില്‍ വേ അധികൃതര്‍ അറിയിച്ചു. 29 ട്രെയിനുകളാണ്​ വൈകിയോടുക.

വിമാന സര്‍വീസുകള്‍ക്ക്​ മുടക്കമില്ലെന്ന്​ ഡല്‍ഹി വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ഝാര്‍ഖണ്ഡ്​, ഛത്തീസ്​ഗഢ്​, ഉത്തര്‍പ്രദേശ്​, മധ്യപ്രദേശ്​, കിഴക്കന്‍ രാജസ്ഥാന്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ്​ മുതല്‍ നാലു ഡിഗ്രിവരെയാണ്​ അനുഭവപ്പെടുന്നത്​.