വിജയ് നായകനായി എത്തുന്ന 64ാമത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ‘മാസ്റ്റര്‍’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ സംവിധായകന്‍. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ട്വിറ്ററിലൂടെ വിജയ് തന്നെയാണ് ഫസ്റ്റ ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്.

മാളവിക മോഹനന്‍, ആന്‍ഡ്രിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ, ആന്റണി പെപ്പെ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഡല്‍ഹി, കര്‍ണാടക, ചെന്നൈ എന്നിവിടങ്ങളായിട്ടാണ് ചിത്രം ചിത്രീകരിക്കുന്നത്. രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ അഴിമതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ വിജയ് ഒരു പ്രൊഫസറുടെ വേഷത്തിലാകും എത്തുക എന്ന റിപ്പോര്‍ട്ടും ഉണ്ട്. ഏപ്രിലില്‍ ചിത്രം തീയ്യേറ്ററുകളില്‍ എത്തും.

100K people are talking about this