തിരുവനന്തപുരം: രണ്ടാംലോക കേരളസഭയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. മൂന്ന് ദിവസം നടക്കുന്ന സമ്മേളനത്തില്‍ 47 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ഒന്നിക്കാം സംവദിക്കാം മുന്നേറാം എന്ന മുദ്രാവാക്യവുമായി ചേരുന്ന രണ്ടാം ലോകകേരളസഭ വൈകിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും.ജനപ്രതിനിധികള്‍ ഉള്‍പ്പടെ 351 അംഗങ്ങളുള്ള സഭയില്‍ പങ്കെടുക്കുന്നത്.

വേദിയെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കും.നാളെ മുതലാണ് പ്രതിനിധി സമ്മേളനം തുടങ്ങുന്നത്. സമ്മേളനത്തിന്റെ സ്ഥിരം വേദിയുടെ നവീകരണത്തെച്ചൊല്ലിയാണ് തര്‍ക്കം. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്ബി ഹാളിന്റെ നവീകരണം ധൂര്‍ത്താണെന്നാരോപിച്ച്‌ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിക്കുകയാണ്. സഭയില്‍ നിന്ന് യുഡിഎഫ് അംഗങ്ങള്‍ രാജിവെക്കുകയും ചെയ്തു.

എന്നാല്‍ ലോകകേരളസഭയുടെ സ്ഥിരം വേദിയാണ് ഒരുക്കിയതെന്നാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ വിശദീകരണം. 9 കോടിയാണ് ചെലവായത് ഇത് നവകേരളസൃഷ്ടിക്ക് പ്രവാസികളുടെ പങ്കാണ് ഇത്തവണത്തെ ചര്‍ച്ച ചെയ്യുന്ന പ്രധാനവിഷയം.