ഇന്‍ഡോര്‍: ലിഫ്റ്റ് തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലെ പടല്‍പാനി മേഖലയിലാണ് അപകടം ഉണ്ടായത്. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ലിഫ്റ്റാണ് തകര്‍ന്ന് വീണത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിധി അഗര്‍വാള്‍(40) ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ബിസിനസുകാരനായ പുനീത് അഗര്‍വാളും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്.

ശബ്ദം കേട്ട് ഓടികൂടിയവര്‍ ഇവരെ സമീപമുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.