ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ(ഓ സി ഐ) കാർഡിലെ റീ ഇഷ്യൂ വുമായി ബന്ധപ്പെട്ട നിബന്ധനകൾ സർക്കാർ പുനഃപരിശോധിക്കണമെന്ന് തോമസ് റ്റി ഉമ്മൻ അഭിപ്രായപ്പെട്ടു. ഓ സി ഐ കാർഡുകൾ പുതുക്കണമെന്ന നിബന്ധനകൾക്കു 2020 ജൂൺ 30 വരെ താൽക്കാലികമായി അയവു വരുത്തിയിട്ടുണ്ട് . ഏതു സംബന്ധിച്ച അറിയിപ്പുകൾ ഇന്ത്യൻ കോൺസുലേറ്റ് വെബ് സൈറ്റിൽ ഉണ്ട്.
ഓ സി ഐ കാർഡ് ഉടമകൾക്കു സമീപകാലത്ത് നേരിടേണ്ടി വന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ പ്രസ്തുത കാർഡുമായി ബന്ധപ്പെട്ട കാര്യങ്ങളെപ്പറ്റി ചർച്ച ചെയ്യുന്നതിന് കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ഓ സി ഐ സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സി എ എൻ എ പ്രസിഡന്റ് അജിത് കൊച്ചുകുടിയിൽ എബ്രഹാം അധ്യക്ഷത വഹിച്ചു. അന്തരിച്ച മുൻ മന്ത്രിയും പ്രവാസികളുടെ സുഹൃത്തുമായിരുന്ന തോമസ് ചാണ്ടി യുടെ വേർപാടിൽ ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്. സെക്രട്ടറി രാജു എബ്രഹാം സ്വാഗതം ആശംസിച്ചു.
2020 ജൂൺ 30 വരെ നിബന്ധനകൾക്ക് തത്കാലത്തേക്ക് അയവുവരുത്തിയിട്ടുണ്ടു. പല യാത്രക്കാരും റീ ഇഷ്യൂ വിനെപ്പറ്റി ഓർക്കുന്നതു തന്നെ എയർപോർട്ടിൽ വരുമ്പോഴാണ്. മാധ്യമങ്ങളിലൂടെയും വിവിധ സംഘടനകളിലൂടെയും ഇക്കാര്യത്തിൽ ബോധവൽക്കരണം നടത്തുന്നതിന് തോമസ് റ്റി ഉമ്മൻ ആഹ്വാനം ചെയ്തു.
ആജീവനാന്ത വിസാ ആണ് ഓ സി ഐ കാർഡ് എങ്കിൽ അത് റീ ഇഷ്യൂ ചെയ്യേണ്ടുന്നതിന്റെ ആവശ്യകത, ഓൺലൈനിൽ റീ ഇഷ്യൂ വിനു വേണ്ടി ഡോക്യൂമെന്റസ് അപ്ലോഡ് ചെയ്യുമ്പോൾ നേരിടുന്ന വൈഷമ്യങ്ങൾ, ഓ സി ഐ ക്യാമ്പുകൾ , അടിയന്തിര സന്ദർഭങ്ങളിൽ ലഭിക്കാവുന്ന എമർജൻസി വിസ, ഓൺ ലൈനിലൂടെ അപേക്ഷ സമർപ്പിച്ചാൽ ലഭിക്കുന്ന ഇ വിസാ (വിസ ഓൺ അറൈവൽ) തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ചർച്ചകളിൽ വന്നു. ഓ സി ഐ കാർഡുകൾ പുതുക്കണമെന്ന നിബന്ധനക്ക് 2020 ജൂൺ 30 വരെ അയവു വരുത്തിയ ഗവർമെന്റിന്റെ അറിയി പ്പ് അനുസരിച്ചു ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ പഴയ പാസ്സ്പോർട്ടും (ഓ സി ഐ കാർഡിൽ നമ്പർ ഉള്ള പാസ്പോർട്ട്) ഓ. സി. ഐ. യോടൊപ്പം ഉണ്ടായിരിക്കണം. അതോടൊപ്പം ഓ സി ഐ കാർഡ് പുതുക്കേണ്ടവർ അക്കാര്യത്തിൽ ശ്രദ്ധിക്കയും വേണം. കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക യുടെ ഓഫീസിൽ കൂടിയ സെമിനാറിൽ കെ സി എ എൻ എ പ്രസിഡണ്ട് അജിത് കൊച്ചുകുടിയിൽ എബ്രഹാം, സെക്രട്ടറി രാജു എബ്രഹാം, ട്രഷറർ ജോർജ് മാറാച്ചേരിൽ, ജോയിന്റ് ട്രഷറർ കുര്യാക്കോസ് മുണ്ടക്കൽ, റജി കുര്യൻ ( പ്രസിഡന്റ ഇലക്ട് ), ഫിലിപ്പ് മഠത്തിൽ ( സെക്രട്ടറി ഇലക്ട് ),ജോയിന്റ് ട്രഷറർ ജൂബി ജോസ് , സെൽവി കുര്യൻ , ഡോ . ജേക്കബ് തോമസ്, ജോണി സക്കറിയ, ഫിലിപ്പോസ് തോമസ്, കോശി ഉമ്മൻ (വേൾഡ് മലയാളീ അസോസിയേഷൻ), ജെയ്സൺ ജോസഫ് ( മർച്ചന്റ് അസോസിയേഷൻ) , പിങ്കി ജൂബി തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു. കൂടുതൽ സെമിനാറുകളും ഓ സി ഐ – വിസാ ക്യാമ്പുകളും കോൺസുലേറ്റുകളുമായി സഹകരിച്ചു നടത്തുന്നതാണെന്നു തോമസ് റ്റി ഉമ്മൻ അറിയിച്ചു.