ട്രെയിന്‍ യാത്രാനിരക്കുകള്‍ കൂട്ടി. ഓര്‍ഡനറി ട്രെയിനുകള്‍ മുതല്‍ എക്​സ്​പ്രസ്​ ​ട്രെയിനുകളില്‍ വരെ നിരക്കുകള്‍ കൂട്ടിയിട്ടുണ്ട്​. യാത്രാനിരക്കുകളില്‍ ഒരു രൂപ 40 പൈസയാണ് കൂട്ടിയത്. പുതിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അടിസ്ഥാന നിരക്കിലാണ് ചാര്‍ജ് വര്‍ദ്ധനവ്.

സബ് അര്‍ബന്‍ ട്രെയിനുകള്‍ക്ക് നിരക്ക് വര്‍ദ്ധന ബാധകമല്ല. മോര്‍ഡിനറി നോണ്‍ എസി- സബ് അര്‍ബന്‍ അല്ലാത്ത ട്രെയിനുകളില്‍ കിലോമീറ്ററിന് ഒരു പൈസ വെച്ച്‌ കൂടും. മെയില്‍-എക്സ്പ്രസ്-നോണ്‍ എസി ട്രെയിനുകള്‍ക്ക് കിലോമീറ്ററിന് രണ്ട് പൈസയും എസി ട്രെയിനുകളില്‍ കിലോമീറ്ററിന് നാല് പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരം – നിസാമുദ്ദീന്‍ രാജധാനിക്ക് പുതിയ നിരക്ക് പ്രകാരം 114 രൂപ കൂടും. തിരുവന്തപുരം ദില്ലി രാജധാനി എക്സ്പ്രസില്‍ നോണ്‍ എസി ടിക്കറ്റുകള്‍ക്ക് 60 രൂപ 70 പൈസയും എസി ടിക്കറ്റുകള്‍ക്ക് 121 രൂപയും കൂടും.

സബര്‍ബന്‍ ​ട്രെയിന്‍, സീസണ്‍ ടിക്കറ്റുകള്‍ എന്നിവയുടെ നിരക്ക്​ റെയില്‍വേ കൂട്ടിയിട്ടില്ല. നിരക്ക്​ വര്‍ധനവ്​ ജനുവരി ഒന്ന്​ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും റെയില്‍വേ അറിയിച്ചു