ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ വിമന്‍സ് ഫോറം കേരളത്തിലെ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌ക്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത നഴ്‌സിംഗ് കോളേജില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമര്‍ത്ഥരായ കുട്ടികള്‍ക്കാണ് സ്‌ക്കോളര്‍ഷിപ്പ്.

മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ, എന്തുകൊണ്ട് നേഴ്‌സ് ആകാന്‍ ആഗ്രഹിക്കുന്നു എന്ന വിഷയത്തില്‍ ഒരു പേജില്‍ കുറയാത്ത ലേഖനം എന്നിവ അപേക്ഷയോടൊപ്പം അയയ്ക്കണം. അവസാന തീയതി: 2020 ജനുവരി 20. വിലാസം: ഫോമ സ്‌ക്കോളര്‍ഷിപ്പ്, എന്‍ എന്‍ 89, പേരൂര്‍ക്കട, തിരുവനന്തപുരം 695005,
fomaawfscholarship@gmail.com