ന്യൂയോര്‍ക്ക്: കര്‍ത്താവിന്റെ ജനനപ്പെരുന്നാള്‍ യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഡിസംബര്‍ 25-നു ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ വി. കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്നു സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ നേറ്റിവിറ്റി ഷോ. മാര്‍ത്തമറിയം സമാജം, മെന്‍സ് ഫോറം എന്നിവര്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചു.

ഈവര്‍ഷത്തെ സെന്റ് തോമസ് ഹൈസ്കൂള്‍ സ്‌കോളര്‍ഷിപ്പിനു അക്‌സാ വര്‍ഗാസ് ഒന്നാം സ്ഥാനവും, ഡേവിഡ് കുര്യാക്കോസ് രണ്ടാം സ്ഥാനവും നേടി. ഇരുവര്‍ക്കും പള്ളിയുടെ ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. ഈവര്‍ഷത്തെ ആദ്യഫല ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക പള്ളിയിലേക്ക് സംഭാവന ചെയ്ത വര്‍ക്കി – സാലി പതിക്കല്‍ കുടുംബത്തെ പ്ലാക്ക് നല്‍കി ആദരിച്ചു.
വാര്‍ത്ത അയച്ചത്: അരുണ്‍ ജോയ് (പി.ആര്‍.ഒ).