കാസര്‍കോട്:നിരത്തുകള്‍ അപകടരഹിതമാവണം. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരം പുതുവത്സരദിനത്തില്‍ കാസര്‍കോട് ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പിലെ മുഴുവന്‍ വാഹന പരിശോധകരും താലൂക്ക് കേന്ദ്രീകരിച്ച്‌ പരിശോധന നടത്തും. മുന്‍കൂട്ടി അറിയിപ്പ് നല്‍കികൊണ്ടാണ് പരിശോധന.

പുതുവര്‍ഷം അപകടരഹിതമാക്കാനായുള്ള ഈ പരിശ്രമത്തെ ഉള്‍ക്കൊണ്ട് കൊണ്ട് മുഴുവന്‍ പൊതു ജനങ്ങളും മോട്ടോര്‍ വാഹന നിയമങ്ങള്‍ പാലിച്ച്‌ വാഹനമോടിക്കുകയും പുതുവര്‍ഷാരംഭം അപകടരഹിതമാക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളാവണമെന്നും കാസര്‍കോട് ആര്‍ടിഒ എസ് മനോജ്, ആര്‍ ടിഒ (എന്‍ഫോര്‍സ്‌മെന്റ്) ഇ മോഹന്‍ദാസ് എന്നിവര്‍ അറിയിച്ചു. ഹെല്‍മറ്റില്ലാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും ഡ്രൈവിംഗ് ലൈസന്‍സില്ലാതെയും മൊബൈല്‍ ഫോണുപയോഗിച്ച്‌ കൊണ്ടുള്ളതും അപകടകരമായ വേഗതയിലും രീതിയിലുമുള്ള ഡ്രൈവിംഗും, സൈലന്‍സര്‍ തുടങ്ങിയ രൂപമാറ്റങ്ങള്‍, വാഹനത്തിന്റെ രേഖകളുടെ സമയപരിധി, മറ്റ് മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍എന്നിവയാണ് പരിശോധയ്ക്ക് വിധേയമാക്കുക.