വടകര റൂറല്‍ എസ്.പി കെ.ജി സൈമണിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം അന്തിമ വിലയിരുത്തല്‍ പൂര്‍ത്തിയാക്കി. പൊന്നാമറ്റം റോയ് തോമസ് വധത്തില്‍ ഭാര്യ ജോളിയുള്‍പ്പെടെ നാല് പ്രതികളാണുള്ളത്.
കോഴിക്കോട് കൂടത്തായി കൂട്ടക്കൊലയില്‍, ആദ്യ കേസിലെ കുറ്റപത്രം ചൊവ്വാഴ്ച താമരശ്ശേരി കോടതിയില്‍ സമര്‍പ്പിക്കും. വടകര റൂറല്‍ എസ്.പി കെ.ജി സൈമണിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം അന്തിമ വിലയിരുത്തല്‍ പൂര്‍ത്തിയാക്കി. പൊന്നാമറ്റം റോയ് തോമസ് വധത്തില്‍ ഭാര്യ ജോളിയുള്‍പ്പെടെ നാല് പ്രതികളാണുള്ളത്. ആത്മഹത്യയെന്നായിരുന്നു ജോളിയുടെ പ്രചരണം. അമിതമദ്യപാനം, ജോളിയുടെ മറ്റ് പുരുഷ ബന്ധങ്ങള്‍ ചോദ്യം ചെയ്തത്, സ്വത്ത് തട്ടിയെടുക്കല്‍ തുടങ്ങിയ കാരണങ്ങളാണ് റോയിയുടെ കൊലയ്ക്ക് കാരണമായത്. െ്രെകംബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍.ഹരിദാസനാണ് കേസ് അന്വേഷിച്ചത്.

ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിയാണ് റോയിയെ കൊലപ്പെടുത്തിയതെന്ന് ജോളി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. പ്രജികുമാര്‍ നല്‍കിയ സയനൈഡും ജോളിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തതും സോ!ഡിയം സയനൈഡാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. കേസില്‍ ഇരുന്നൂറിലധികം സാക്ഷികളും മുന്നൂറിലധികം രേഖകളും ഹാജരാക്കും. സ്വാഭാവിക മരണമായി കരുതിയ ആറ് ദുരൂഹമരണങ്ങള്‍ക്ക് തുമ്ബുണ്ടാക്കിയ അന്വേഷണസംഘം കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് ജോളിയെ അറസ്റ്റ് ചെയ്തത്.