കുറ്റപത്രത്തിന്മേലുള്ള പ്രതിഭാഗം പ്രാരംഭവാദമാണ് കോടതിയില്‍ പുരോഗമിക്കുന്നത്.
ഇന്ന് ദിലീപ്, മാര്ട്ടിന് എന്നീ പ്രതികളുടെ വാദമാണ് നടക്കേണ്ടത്. പ്രോസിക്യൂഷന് വാദം നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്. ദിലീപ് ഇന്ന് കോടതിയില്‍ ഹാജരാകില്ലെന്നാണ് അറിയുന്നത്.നടിയെ ആക്രമിച്ച പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ കോടതി അനുമതിയോടെ ദിലീപ് അടക്കമുള്ള പ്രതികള്‍ പരിശോധിച്ചിട്ടുണ്ട്. ദിലീപിനു പുറമേ സുനില്‍കുമാര്‍, മാര്ട്ടിന് ആന്റണി, മണികണ്ഠന്, വിജീഷ്, സനല്‍കുമാര്‍ എന്നിവര്‍ക്കായിരുന്നു കോടതി പ്രോസിക്യൂഷന് സാന്നിധ്യത്തില്‍ ദൃശ്യം പരിശോധിക്കാന്‍ അനുവാദം നല്‍കിയത്.
നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രത്യേക കോടതി ഇന്ന് വീണ്ടും പരിഗണിക്കും
