വാഷിംഗ്ടണ്‍: ഹവായിയില്‍ നിന്നുള്ള ഡമോക്രാറ്റിക് കോണ്‍ഗ്രസ് വനിതയും 2020 ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ തുളസി ഗബാര്‍ഡ് റിപ്പബ്ലിക്കന്മാര്‍ ഇടയ്ക്കിടെ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒരു കാര്യം വീണ്ടും ഓര്‍മ്മിപ്പിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സഹായിക്കുമെന്നും ജനപ്രതിനിധി സഭയില്‍ ഡാമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

ട്രംപിനെതിരായ ഇംപീച്ച്‌മെന്റിന്റെ രണ്ട് പ്രമേയങ്ങളെ അനുകൂലിക്കുന്നതിനു പകരം താന്‍ ‘ഹാജര്‍’ എന്ന് വോട്ടു ചെയ്യാനുള്ള വിവാദ തീരുമാനത്തെക്കുറിച്ച് ഗബ്ബാര്‍ഡ് ശനിയാഴ്ച എബിസി ന്യൂസുമായി സംസാരിച്ചു. യുഎസ് സെനറ്റില്‍ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം പ്രസിഡന്റിനെ കുറ്റവിമുക്തനാക്കുന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് തുള്‍സ് ഗബ്ബാര്‍ഡ് പറഞ്ഞു. ട്രംപ് രണ്ടാം തവണയും വിജയിക്കുമെന്നും ഡമോക്രാറ്റുകള്‍ക്ക് അവരുടെ നിലവിലെ 233197 ഭൂരിപക്ഷം സഭയില്‍ നഷ്ടപ്പെടുമെന്നുമുള്ള അവരുടെ ആശങ്കയും പ്രകടിപ്പിച്ചു.

ഇംപീച്ച്‌മെന്റില്‍ ഒരു വശം തിരഞ്ഞെടുക്കാത്ത ഏക കോണ്‍ഗ്രസ് നിയമ നിര്‍മ്മാതാവായ ഗബ്ബാര്‍ഡിനെ ട്രംപ് അഭിനന്ദിച്ചതോടൊപ്പം തന്നെ ഡമോക്രാറ്റുകളില്‍ നിന്ന് നിശിതമായ വിമര്‍ശനം നേരിടേണ്ടതായും വന്നു. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ധൈര്യപ്പെടുത്താന്‍ മാത്രമാണ് ഈ പ്രക്രിയ സഹായിച്ചതെന്ന് ഡമോക്രാറ്റുകള്‍ ആരോപിച്ചു.

തുള്‍സി ഗബ്ബാര്‍ഡിന്റെ വോട്ടിനോട് പ്രശംസയോടെയാണ് ട്രംപ് പ്രതികരിച്ചത്. ‘ഞാന്‍ അവരുടെ തീരുമാനത്തിന് ആദരവ് നല്‍കുന്നു. അവര്‍ വോട്ട് ചെയ്തില്ല, പകരം ‘ഹാജര്‍’ എന്നു പറഞ്ഞു. ഞാന്‍ അവര്‍ക്ക് ഒരുപാട് ബഹുമാനം നല്‍കുന്നു. കാരണം അത് തെറ്റാണെന്ന് അവര്‍ക്കറിയാമായിരുന്നു,’ ട്രംപ് പറഞ്ഞു.