മിനിയാപ്പോളിസ് മിനസോട്ടാ ഹിന്ദു ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ അയ്യപ്പ മണ്ഡലപൂജ നടന്നു. കലിയുഗ വരദനായ സ്വാമി അയ്യപ്പന്‍റെ അനുഗ്രഹത്തിനായി പ്രാർത്ഥിച്ചുകൊണ്ട് ധാരാളം ഭക്തജനങ്ങൾ ഒത്തുചേർന്നു. വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടുനിറച്ച് ഭക്തജനങ്ങൾ അയ്യപ്പ ദർശനം നടത്തി. തുടർന്ന് അയ്യപ്പ അഭിഷേകവും ഭജനയും നടന്നു.

ലീലാ രാമനാഥൻ, വിജയ് എന്നിവർ ഭജനയ്ക്ക് നേതൃത്വം നൽകി. ക്ഷേത്രത്തിലെ മുഖ്യ പൂജാരി മുരളി ഭട്ടർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. തുടർന്ന് പ്രസാദ വിതരണം നടന്നു. ശ്രീരാമനാഥൻ അയ്യർ മണ്ഡലപൂജ നടത്തിപ്പിന് നേതൃത്വം നൽകി. മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ഭക്തജനങ്ങൾ ഇപ്രാവശ്യത്തെ മണ്ഡല പൂജയിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്കായി www.hindumandirmn.org സന്ദർശിക്കുക.