ഷിക്കാഗോ: സെന്‍റ് മേരീസ് ക്നാനായ ദൈവാലയത്തിൽ ഡിസംബർ 29 ഞായറാഴ്ച വി.എസ്താപ്പാനോസിന്‍റെ തിരുനാളും സ്റ്റീഫൻ നാമധാരികളുടെ സംഗമവും നടത്തപ്പെട്ടു . രാവിലെ പത്തിനു ബിൻസ് ചേത്തലിൽ അച്ചന്‍റെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെട്ടു.

ക്രിസ്തുവിനെ ഉള്ളിൽ പേറുന്നവർക്ക് കാത്തിരിക്കുന്നത് കല്ലേറാണന്നും അവയുടെ മുൻപിൽ പതറാതെ ക്രിസ്തുവിശ്വാസം ചേർത്ത് പിടിക്കുന്നവർക്ക് സ്വർഗ്ഗം നൽകി ദൈവം വാരിപ്പുണരും എന്ന് വി.കുർബ്ബാനമധ്യേ നടത്തിയ സന്ദേശത്തിൽ ഫാ. ബിൻസ്ചേത്തലിൽ പങ്കുവെച്ചു. അനേകം പ്രസുദേന്തിമാർ ഏറ്റു നടത്തിയ തിരുനാളിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

തുടർന്ന് സെന്‍റ് മേരീസ് ഇടവകയിലുള്ള സ്റ്റീഫൻ നാമധാരികളുടെ സംഗമവും നടത്തപ്പെട്ടു . തിരുനാളിൽ കല്ലും തുവാല നേർച്ചയായി എടുത്ത് അനേകർ പ്രാർത്ഥനകൾ സമർപ്പിച്ചു.
സ്റ്റീഫൻ ചൊള്ളന്പേൽ (പിആർഒ) അറിയിച്ചതാണിത്.