ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ ആദ്യമായി ഉണ്ണിയേശുവിന്റെ പിറവി തിരുന്നാള്‍ ആഘോഷിക്കുന്ന കുഞ്ഞി പൈതങ്ങളെ ‘ക്രിസ്തുമസ്സ് ഈവ് ‘ദിനത്തില്‍ നടന്ന ചടങ്ങില്‍ പ്രത്യേകമായി ആദരിച്ചു .

കുട്ടികള്‍ക്കായി പ്രത്യേകം കൃമികരിക്കപ്പെട്ട സ്ഥലത്ത് കുഞ്ഞുങ്ങള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഇരിപ്പിടംകൃമീകരിച്ചു. വി.കുര്‍ബ്ബാനയ്ക്ക് ശേഷം മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ പ്രദക്ഷിണമായി അള്‍ത്താരയിലെത്തി ഉണ്ണിയേശുവിന് അടിമ വെച്ച് പ്രാര്‍ത്ഥിക്കുകയും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്തു.
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.