ഇരുപത്തിയാറ് വര്‍ഷം മുമ്ബുള്ള ഐശ്വര്യ റായിയുടെ ഒരു അപൂര്‍വ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഫൊട്ടോഗ്രഫര്‍ ഫറൂഖ് ചോധിയ ആണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

കറുപ്പ് ജംബ്‌സ്യൂട്ടും ചോക്കറും ധരിച്ച്‌ ഇരിക്കുന്ന ഐശ്വര്യ റായിയുടെ ഒരു ബ്‌ളാക്ക് ആന്റ് വൈറ്റ് ഫോട്ടോയാണ് ഫറൂഖ് ചോധിയ പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് ഈ ചിത്രത്തിന് വന്നിരിക്കുന്നത്. ‘തീര്‍ച്ചയായും ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ’ എന്നാണ് ഡിസൈനര്‍ വെന്‍ഡല്‍ റോഡ്രിക്‌സ് ചിത്രത്തിന് നല്‍കിയ കമന്റ്.

1993 ലാണ് ഫറൂഖ് ചോധിയ ഐശ്വര്യയുടെ ഈ ചിത്രം പകര്‍ത്തിയത്. 1994 ലാണ് ഐശ്വര്യ റായി ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത്. 26 വര്‍ഷം കഴിഞ്ഞിട്ടും താരത്തിന്റെ സൗന്ദര്യത്തിന് യാതൊരു മാറ്റവും ഇല്ലെന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.