ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും, തിരുശേഷിപ്പ് വണക്കവും, തിരുനാളും ഒക്ടോബർ 21 മുതൽ 30 വരെ ഭക്ത്യാദരപൂർവം നടത്തുന്നതാണെന്ന് ഫൊറോനാ വികാരി റവ. ഫാ. ആന്റണി പുല്ലുകാട്ട് അറിയിച്ചു.
ആഘോഷമായ ദിവ്യബലിയും നൊവേനയും എല്ലാദിവസവും വൈകിട്ട് 7.30 മുതൽ നടക്കും. പ്രധാന തിരുനാൾ ഒക്ടോബർ 30ന് ഞായറാഴ്ച രാവിലെ 9.30-ന് നടത്തപ്പെടും .
2013 ഒക്ടോബർ 17 നാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പ്രതിഷ്ഠാ ചടങ്ങുകൾ സോമർസെറ്റ് ദേവാലയത്തിൽ നടന്നത്. ഓസ്ട്രിയയിലെ വിയന്നയിൽ നിന്ന് ഫാ. എബി പുതുമനയുടെ നേതൃത്വത്തിൽ വിയന്ന ആർച് ബിഷപ്പ് ക്രസ്സ്റ്റോഫ് ഷോണ് ബോണിന്റെ സാക്ഷ്യപത്രത്തോടുകൂടി സോമർസെറ്റിലെ സെൻറ് തോമസ് ഫൊറോനാ ദേവാലയത്തിൽ കൊണ്ടുവന്ന വിശുദ്ധന്റെ തിരുശേഷിപ്പ് അന്നത്തെ വികാരി ഫാ. തോമസ് കടുകപ്പിള്ളി ഏറ്റുവാങ്ങുകയും, ഷിക്കാഗോ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജേക്കബ് അങ്ങാടിയത്ത് പരസ്യ വണക്കത്തിനായി ദേവാലയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു.
വിശുദ്ധ യൂദാശ്ശീഹായുടെ തിരുശരീരത്തിലെ അസ്ഥിയുടെ ഭാഗമാണ് ദേവാലയത്തില് ലഭിച്ചിരിക്കുന്ന ഫസ്റ്റ് ക്ലാസ് വിഭാഗത്തിലെ തിരുശേഷിപ്പ്. നാളിതുവരെ വിവിധ പ്രദേശങ്ങളിൽ നിന്നായി അനേകർ വിശുദ്ധൻറെ തിരുശേഷിപ്പ് വണങ്ങുകയും, പ്രത്യേക പ്രാർഥനകളിലൂടെ രോഗശാന്തിയും അനുഗ്രഹങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നതായി വിശ്വാസികൾ സാക്ഷ്യപ്പെടുത്തുന്നു.
ഒക്ടോബർ 21ന് വെള്ളിയാഴ്ച വൈകീട്ട് 7.30 ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, ആഘോഷമായ വിശുദ്ധ ദിവ്യബലിയും, ഷിക്കാഗോ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ഇന്നത്തെ തിരുനാൾ ചടങ്ങുകൾക്ക് സെൻറ് .തോമസ് വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും.
ഒക്ടോബർ 22 ശനിയാഴ്ച വൈകീട്ട് 7.30 ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, ഇടവക വികാരി റവ. ഫാ.ആന്റണി പുല്ലുകാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും. ഇന്നത്തെ തിരുനാൾ ചടങ്ങുകൾക്ക് സെന്റ് മേരീസ് വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും.
ഒക്ടോബർ 23 ഞായറാഴ്ച രാവിലെ 9.30 ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, ഹൂസ്റ്റണ് സെൻറ് ജോസഫ് സീറോ മലബാർ ഫൊറോന ഇടവക അസി. വികാരി റവ. ഫാ. കെവിൻ മുണ്ടക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ഇന്നത്തെ തിരുനാൾ ചടങ്ങുകൾക്ക് സെൻറ്. പോൾസ് വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും.
ഒക്ടോബർ 24 തിങ്കളാഴ്ച്ച വൈകീട്ട് 7.30 ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, അഭിവന്ദിയ ബിഷപ്പ് മാർ.ജേക്കബ് അങ്ങാടിയാത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ഇന്നേ ദിവസത്തെ തിരുനാൾ ചടങ്ങുകൾക്ക് സെന്റ് ജോസഫ് വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും.
ഒക്ടോബർ 25 ചൊവ്വാഴ്ച്ച വൈകീട്ട് 7.30 ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, റവ. ഫാ. പീറ്റർ അക്കനത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ഇന്നത്തെ തിരുനാൾ ചടങ്ങുകൾക്ക് സെന്റ് ജോർജ് വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും.
ഒക്ടോബർ 26 ബുധനാഴ്ച വൈകീട്ട് 7.30 ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, റവ. ഫാ.ജോണി ചെങ്ങളത്തിൻറെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ഇന്നത്തെ തിരുനാൾ ചടങ്ങുകൾക്ക് സെൻറ്. ആന്റണി വാർഡ് കുടുംബാംഗങ്ങളായിരിക്കും നേതൃത്വം നൽകുക.
ഒക്ടോബർ 27 വ്യാഴാഴ്ച വൈകീട്ട് 7.30 ന് നടക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, റവ. ഫാ.എബ്രഹാം ഒരപ്പാങ്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ഇന്നത്തെ തിരുനാൾ ചടങ്ങുകൾക്ക് സെൻറ്. ജൂഡ് വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും.
ഒക്ടോബർ 28 വെള്ളിയാഴ്ച വൈകീട്ട് 7.30 ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, തിരുവല്ല മലങ്കര ആർച്ച്ബിഷപ്പ് തോമസ് മാർ കൂറിലോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ഇന്നത്തെ തിരുനാൾ ചടങ്ങുകൾക്ക് സെന്റ് അൽഫോൻസാ കുടുംബാംഗങ്ങൾ നേതൃത്വം നൽകും.
ഒക്ടോബർ 29 ശനിയാഴ്ച രാവിലെ 9.ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, റവ. ഫാ. ഫിലിപ്പ് വടക്കേക്കരയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ഇന്നത്തെ തിരുനാൾ ചടങ്ങുകൾക്ക് സെൻറ്. തെരേസ ഓഫ് കൊൽക്കൊത്ത വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം വഹിക്കും.
വിശുദ്ധന്റെ പ്രധാന തിരുനാളായ ഒക്ടോബർ 30 ഞായറാഴ്ച രാവിലെ 9.30ന് ആഘോഷമായ ദിവ്യബലി ഇടവക വികാരി റവ. ഫാ.ആന്റണി പുല്ലുകാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. റവ.ഫാ. ഫിലിപ്പ് വടക്കേക്കര, റവ. ഫാ. പീറ്റർ അക്കനത്ത് എന്നിവർ സഹകാർമ്മികരായിയിരിക്കും. ദിവ്യബലിക്കു ശേഷം ലതീഞ്ഞും, തിരുശേഷിപ്പ് വണക്കവും, തുടർന്ന് നേർച്ച വിതരണവും നേർച്ച സദ്യയും ഉണ്ടായിരിക്കും.
ഒന്പതു ദിവസങ്ങളിലായി നടക്കുന്ന വിശുദ്ധന്റെ തിരുനാൾ ചടങ്ങുകൾ ഓരോ ദിവസവും തിരുനാൾ നേർച്ച യോടെയായിരിക്കും സമാപിക്കുക.
മിശിഹായുടെ വിശ്വസ്ത ദാസനും അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വി. യുദാശ്ശീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും, വിശുദ്ധന്റെ തിരുനാൾ ആഘോഷങ്ങളിൽ ഭക്തിപൂർവ്വം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനും എല്ലാ ഇടവകാംഗങ്ങളേയും മറ്റ് തീർഥാടകരേയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി വികാരിയച്ചനും, ട്രസ്റ്റിമാരും, സംഘാടകരും അറിയിച്ചു.
നിയോഗങ്ങൾ സമർപ്പിക്കുന്നതിനും മറ്റ് വിവരങ്ങൾക്കും ബന്ധപ്പെടുക:
ജോജോ ചിറയിൽ (കോർഡിനേറ്റർ) 732-215-4783, ജെയിംസ് പുതുമന (കോർഡിനേറ്റർ), തോമസ് വേങ്ങത്തടം (കോർഡിനേറ്റർ7) 7324857671, ബിൻസി ഫ്രാൻസിസ് (കോർഡിനേറ്റർ), 908-531-4034, ഹെൽഗ തോട്ടത്തിൽ (കോർഡിനേറ്റർ) 609-977-2703, സെബാസ്റ്റ്യൻ ആന്റണി (ട്രസ്റ്റി) 732-690-3934), ടോണി മാങ്ങൻ (ട്രസ്റ്റി) 347-721-8076, റോബിൻ ജോർജ് (ട്രസ്റ്റി), 848- 391-6535, ബോബി വർഗീസ് (ട്രസ്റ്റി) 201-927-2254,
നിയോഗങ്ങൾ സമർപ്പിക്കാൻ : https://forms.gle/nNSS4JP2aSXkvwqT7
sh_v: www.stthomassyronj.org



