ജയ്പുർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിലെ അനധികൃത പടക്ക നിർമാണ ശാലയിൽ തീപിടിത്തം. അപകടത്തിൽ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു.
ജയ്പുരിലെ ഖോ നഗോരിയാൻ പ്രദേശത്തെ ഒരു വീട്ടിൽ പ്രവർത്തിച്ചിരുന്ന പടക്ക നിർമാണ ശാലയിലാണ് തീപിടിത്തമുണ്ടായത്. വീട്ടിനുള്ളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിനും തീപിടിച്ചു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. തീ നിയന്ത്രണ വിധേയമായെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും എഡിഎം പറഞ്ഞു.



