കേരള മുഖ്യമന്ത്രി വി ഡി സതീശൻ ഞായറാഴ്ച ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിച്ചു. പ്രാർഥനയ്ക്ക് ശേഷം അദ്ദേഹം വെണ്ണ ഉപയോഗിച്ച് ‘തുലാഭാരം’ നടത്തി. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ചിത്രങ്ങൾ ഗുരുവായൂർ ദേവസ്വം ഫേസ്ബുക്കിൽ പങ്കിട്ടിട്ടുണ്ട്.

അധികാരമേറ്റതിനുശേഷം മുഖ്യമന്ത്രി വി ഡി സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ ആദ്യമായിട്ടാണ് സന്ദർശനം നടത്തിയതെന്ന് പോസ്റ്റിൽ പറയുന്നു. രാവിലെ 7 മണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥും അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺ കുമാറും ചേർന്ന് സ്വീകരിച്ചു. ദേവസ്വം ചെയർമാൻ ഷാൾ അണിയിച്ച് സ്വാഗതം ചെയ്തുവെന്ന് പോസ്റ്റിൽ പറയുന്നു.