ബേപ്പൂര്‍: ഒരുപറ്റം ആളുകള്‍ ചേര്‍ന്ന് സംഭാവന ചെയ്ത ഓക്സിജന്‍ കോണ്‍സസന്‍ട്രേറ്റര്‍ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌ ബേപ്പൂര്‍ പാലിയേറ്റീവ്‌ കെയര്‍ സൊസൈറ്റിക്ക്‌ കൈമാറി നല്‍കി. പാലിയേറ്റീവ്‌ ക്ലിനിക്കില്‍ നടന്ന ചടങ്ങില്‍ പേരോത്ത്‌ പ്രകാശന്‍ അധ്യക്ഷത വഹിച്ചു.

കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷ കെ. കൃഷ്ണകുമാരി, അടച്ചിക്കാട്ട്‌ വേണുഗോപാല്‍, സി.കെ. പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു. എടത്തൊടി രാധാകൃഷ്ണന്‍ സംബന്ധിക്കുകയും ചെയ്തു.