സുപ്രിം കോടതിയിൽ കെ എം മാണിയുടെ പേര് പരാമർശിച്ചിട്ടേയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. കോടതിയില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു.

കോടതിയില്‍ പറഞ്ഞത് യുഡിഎഫ് അഴിമതിയെക്കുറിച്ചാണ്. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെയായിരുന്നു എല്‍ഡിഎഫ് നിയമസഭയില്‍ പ്രതിഷേധിച്ചത്. എല്ലാ തരം അഴിമതിയൂടേയും കേന്ദ്രമാണ് യുഡിഎഫ് എന്നും എ.വിജയരാഘവന്‍ പറഞ്ഞു.