ബെയ്ജിംഗ്: ഹോങ്കോംഗില്‍ നിന്നുള്ള 12 ആക്ടിവിസ്റ്റുകളും കുടുംബാംഗങ്ങളും ചൈനയുടെ പിടിയിലായെന്ന് റിപ്പോര്‍ട്ട്. ചൈനയുടെ അധീനതയിലുള്ള പ്രദേശത്തുവച്ചാണ് ഇവരെ പിടികൂടിയതെന്നും അധികൃതര്‍ അറിയിച്ചു.
തായ്വാനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവരെ പിടികൂടിയത്. 16നും 33 നും ഇടയില്‍ പ്രായമുള്ളവരാണ് തായവാന് ലക്ഷ്യമാക്കി നീങ്ങിയത്.
അതേസമയം, അവര്‍ക്കെതിരെ ഇതുവരെ കുറ്റമൊന്നും ചുമത്തിയിട്ടില്ലെന്നാണ് വിവരം. പിടിയിലായവരെ ഉടന്‍ വിട്ടയക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘത്തിലെ ഒരംഗത്തിന്റെ ഭാര്യ ബിബിസിയോട് വ്യക്തമാക്കി.