ന്യൂയോര്‍ക്ക്: ബാറ്റ്മാന്‍ സിനിമയുള്‍പ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ തയ്യാറാക്കിയ ഹോളിവുഡ് സംവിധായകന്‍ ജോയല്‍ ഷുമാക്കര്‍(80) അന്തരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം.

ഒരു വര്‍ഷത്തോളമായി അര്‍ബുദം ബാധിച്ച്‌ ചികിത്സയിലായിരുന്നു. സെയ്ന്റ് എല്‍മോസ് ഫയര്‍, ദ ലോസ്റ്റ് ബോയ്‌സ് തുടങ്ങി 1980-90 കാലഘട്ടത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തു. ദ ഇന്‍ക്രഡിബിള്‍ ഷ്രിങ്കിങ് വുമണ്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. 2011ല്‍ പുറത്തു വന്ന ട്രെസ്പാസ് ആണ് സംവിധാനം ചെയ്ത അവസാന ചിത്രം.