ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ 23 കാരനായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നാല് പുരുഷന്മാർ ലൈംഗികമായി പീഡിപ്പിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വെള്ളിയാഴ്ചയാണ് സംഭവം. പ്രതികൾ തയ്യാറാക്കിയ പദ്ധതിപ്രകാരം 23-കാരനം വിളിച്ചുവരുത്തി അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പ്രതികളിലൊരാളായ കരണിനെ ഇരയ്ക്ക് സോഷ്യൽ മീഡിയ വഴി അറിയാമായിരുന്നു. തുടർന്ന് കരൺ ചിലുവത്തലിലെ വീട്ടിലേക്ക് ക്ഷണിച്ചു.
കരൺ ആണ് ഇരയെ റെയിൽ വിഹാറിലെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോകുന്നത്. അവിടെ തൻ്റെ മൂന്ന് കൂട്ടാളികളും അവരോടൊപ്പം ചേർന്നു. തുടർന്ന് നാലുപേരും ഇരയെ ബന്ദിയാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ബെൽറ്റ് കൊണ്ട് മർദിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. പണം നൽകിയില്ലെങ്കിൽ ഓൺലൈനിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ പകർത്തിയതായും പരാതിയുണ്ട്.