ബര്‍ലിന്‍: ലബനന്‍ ആസ്ഥാനമായ ഹിസ്ബുല്ലയെ തീവ്രവാദ ബന്ധമാരോപിച്ച് ജര്‍മനി നിരോധിച്ചു. ഇറാെന്റ പിന്തുണയുള്ള ഈ സംഘടനയുടെ അംഗങ്ങള്‍ക്കായി പൊലീസ് വ്യാപക തെരച്ചില്‍ നടത്തി.
രാജ്യത്ത് 1,050 ഹിസ്ബുല്ല അണികളുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയത്തിെന്റ കണക്ക്. ഇവര്‍ക്കായി നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയ, ബ്രെമെന്‍, ബര്‍ലിന്‍ എന്നിവിടങ്ങളിലെ പള്ളികളിലും നേതാക്കളുടെ വസതികളിലും പൊലീസ് പരിശോധന നടത്തി. ഹിസ്ബുല്ല നിയമലംഘനം നടത്തുന്നതായും അന്താരാഷ്ട്ര ധാരണയെ എതിര്‍ക്കുന്നുതായും ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി.
സംഘടനയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും. എന്നാല്‍, വിദേശ സംഘടനയായതിനാല്‍ പിരിച്ചുവിടാന്‍ കഴിയില്ലെന്നും മന്ത്രാലയം അറിയിച്ചു. ഹസന്‍ നസ്റുല്ല തലവനായ ഹിസ്ബുല്ലയെ അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഇസ്രായേല്‍, ജി.സി.സി, അറബ് ലീഗ് എന്നിവയും തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.