ഹരിയാനയിൽ ബി.ജെ.പി നേതാക്കൾ പങ്കെടുത്ത പരിപാടികളിൽ കർഷകരുടെ പ്രതിഷേധം. രണ്ട് ജില്ലകളിലാണ് പ്രതിഷേധമുണ്ടായത്. കേന്ദ്രസർക്കാറിന്‍റെ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം തുടങ്ങിയതിന് പിന്നാലെ ബി.ജെ.പി നേതാക്കളെ പൊതു പരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് കർഷകർ അറിയിച്ചിരുന്നു.
യമുനനഗർ, ഹിസാർ ജില്ലകളിലാണ് ഇന്ന് പ്രതിഷേധമുണ്ടായത്. തുടർന്ന് കർഷകർക്ക് നേരെ പൊലീസ് ലാത്തിവീശി. യമുന നഗറിൽ സംസ്ഥാന ഗതാഗത മന്ത്രി മൂൽചന്ദ് ശർമ്മ പങ്കെടുത്ത പരിപാടിയിലാണ് പ്രതിഷേധമുണ്ടായത്.
ഹിസാറിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ഓം പ്രകാശ് ധ്യാൻകർ പങ്കെടുത്ത പരിപാടിക്ക് നേരെയായിരുന്നു കർഷക പ്രതിഷേധം.



