ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കൂട്ടബലാത്സംഗ കേസില്‍ അന്വേഷണത്തിന് രൂപവത്കരിച്ച പ്രത്യേക സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി സംഘം കണ്ടെത്തിയിരുന്നു.സംഭവത്തില്‍ പ്രതികള്‍ക്കും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കും നുണപരിശോധന നടത്തണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സെപ്റ്റംബര്‍ പതിനാലിനാണ് ഹത്‌റാസില്‍ 20കാരി കൂട്ടബലാത്സംഗത്തിന് ഇരയായത്.അമ്മയ്‌ക്കൊപ്പം പുല്ലരിയാന്‍ വയലില്‍ പോയപ്പോള്‍ നാലുപേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. അക്രമികള്‍ യുവതിയുടെ നാവ് മുറിച്ചുമാറ്റുകയും ശരീരത്തില്‍ മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ചികിത്സയിലായിരുന്ന പെണ്‍കുട്ടി പിന്നീട് മരിച്ചു. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്