കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഹത്‌റാസിലേക്ക് യാത്ര തിരിച്ചു. സംഘത്തിൽ കോൺഗ്രസ് എംപിമാരും ഉണ്ട്. ഡൽഹി- ഉത്തർ പ്രദേശ് അതിർത്തിയിൽ വൻ പൊലീസ് സന്നാഹമാണ് ഇരുവരെയും കാത്തിരിക്കുന്നത്. അതിർത്തിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. കൂടാതെ നിരവധി കമ്പനി പൊലീസുമുണ്ട്.
രാഹുലിന്റെ വാഹനം ഓടിക്കുന്നത് പ്രിയങ്കയാണ്. ഇത് രണ്ടാം തവണയാണ് ഇരുവരും ഹത്‌റാസിലേക്ക് പോകാൻ ശ്രമിക്കുന്നത്. ശശി തരൂരടക്കം ഉള്ള നേതാക്കൾ ഒപ്പമുണ്ട്. രണ്ട് ദിവസം മുൻപ് ഹത്‌റാസ് സന്ദർശിക്കാനുള്ള ഇരുവരുടെയും ശ്രമത്തെ പൊലീസ് തടഞ്ഞിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്താണ് നീക്കിയത്.
അതേസമയം ഉത്തർപ്രദേശ് ഡിജിപി ഹത്‌റാസിലെത്തി. പെൺകുട്ടിയുടെ വസതി സന്ദർശിച്ചു. ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാക്കളെല്ലാം അതിർത്തിയിൽ കാത്ത് നിൽക്കുന്നുണ്ട്. മൂന്ന് കാറുകളിലായാണ് സംഘം സന്ദർശനത്തിനെത്തുന്നത്.