റിയാദ് : സൗദിയിൽ കൊറോണ വ്യാപനം ഗണ്യമായി കുറഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി 407 കേസുകൾ ആണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 24 മരണങ്ങളും 513 രോഗമുക്തിയും കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ രോഗബാധിതർ 338539ഉം മരണസംഖ്യ 4996ഉം, രോഗമുക്തി 324282ഉം കടന്നതായി ആരോഗ്യമന്ത്രാലയം വാർത്തകുറിപ്പിലൂടെ അറിയിച്ചു. നിലവിൽ 9261 രോഗികൾ ചികിത്സയിൽ കഴിയുന്നതിൽ 859 പേരുടെ നില ഗുരുതരമായി തുടരുന്നതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.