റിയാദ് : സൗദി അറേബ്യയിൽ പുതുതായി 390 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. ഈതൊടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 336387 കടന്നു. 10027 കേസുകൾ നിലവിൽ ചികിത്സയിൽ കഴിയുന്നതിൽ
955 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം അറിയിച്ചു.
25 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 4875 ഉം 511 പേര് സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 321485 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39340 പുതിയ കൊറോണ പരിശോധനകൾ ആണ് രാജ്യത്ത് നടന്നത്.