അബഹ: ദക്ഷിണ സൗദിയിലെ അസീര്‍ മഹാഇല്‍ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് ഹയ്യ് ദര്‍സ് സിഗ്നലിനടുത്ത് ബാരലുകള്‍ കയറ്റിയ ട്രക്ക് നിയന്ത്രണംവിട്ടു മറ്റ് നിരവധി വാഹനങ്ങളെ കൂട്ടിയിടിച്ചായിരുന്നു അപകടമെന്ന് അസീര്‍ മേഖല റെഡ്ക്രസന്റ് വക്താവ് അഹമ്മമദ് അല്‍മഇ പറഞ്ഞു.
സിഗ്നലുകള്ക്കടുത്ത് നിര്‍ത്തിയിട്ട നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി. ബാരലുകള്‍ പുറത്തേക്ക് തെറിക്കുകയും ചെയ്തു. വാഹനത്തിെന്റ നിയമന്ത്രണം വിട്ടതാണ് അപകട കാരണം. മൂന്ന് യൂനിറ്റ് ആംബുലന്‍സുകള്‍ സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ മരിച്ചിട്ടുണ്ട്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ മഹാഇല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റെഡ്ക്രസന്റ് വക്താവ് പറഞ്ഞു.



