റിയാദ്: സൗദി അറേബ്യയില്‍ രോഗമുക്തരുടെ എണ്ണം 36040 ആയി. ചികിത്സയില്‍ 28686 ആളുകള്‍ മാത്രമേയുള്ളൂ. വ്യാഴാഴ്ച 2562 പേരാണ് പുതുതായി സുഖം പ്രാപിച്ചത്. രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2532 ആളുകളിലാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 65077 ആയി. ഒരു സ്വദേശി പൗരനും വിവിധ വിദേശരാജ്യക്കാരുമായ 12 പേര്‍ വ്യാഴാഴ്ച മരിച്ചു. ഇതില്‍ എട്ടുപേര്‍ ജിദ്ദയിലും നാലു പേര്‍ മക്കയിലുമാണ് മരിച്ചത്. 45 നും 87 നും ഇടയില്‍ പ്രായമുള്ളവരാണ് ഇവര്‍. ഇതോടെ ആകെ മരണ സംഖ്യ 351 ആയി. ചികിത്സയില്‍ കഴിയുന്നതില്‍ 281 പേര്‍ ഗുരുതരാവസ്ഥയിലാണ്.
ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയിലെ രോഗവ്യാപനം കൂടുകയാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതിയ രോഗികളില്‍ 27 ശതമാനം സ്ത്രീകളും 10 ശതമാനം കുട്ടികളുമാണ്. യുവാക്കള്‍ മൂന്ന് ശതമാനവും. പുതിയ രോഗബാധിതരില്‍ സൗദി പൗരന്മാരുടെ എണ്ണം 39 ശതമാനമാണ്. ബാക്കി 61 ശതമാനം മറ്റ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14980 കോവിഡ് ടെസ്റ്റുകളാണ് നടന്നത്. രാജ്യത്താകെ ഇതുവരെ 633064 ടെസ്റ്റുകള്‍ നടന്നു. രോഗികളെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീല്‍ഡ് സര്‍വേ 33ാം ദിവസത്തിലെത്തി. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കല്‍ ടീമി െന്‍റ പരിശോധനയ്ക്ക് പുറമെ ആളുകളെ ഫോണ്‍ ചെയ്ത് വിളിച്ചു വരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്റ്റിങ്ങും നടക്കുന്നു. നാലുപേര്‍ കൂടി മരിച്ചതോടെ മക്കയില്‍ 148 ഉം ഏഴുപേര്‍ മരിച്ച് ജിദ്ദയില്‍ 110 ഉം ആയി മരണസംഖ്യ. കോവിഡ് ബാധിച്ച ചെറുതും വലുതുമായ സൗദി പട്ടണങ്ങളുടെ എണ്ണം 144 ആയി.
പുതിയ രോഗികള്‍:
റിയാദ് 714, ജിദ്ദ 390, മക്ക 299, മദീന 193, ബുറൈദ 144, ഹുഫൂഫ് 141, ദമ്മാം 86, ദറഇയ 61, ജുബൈല്‍ 58, ഖോബാര്‍ 54, ദഹ്റാന്‍ 52, തബൂക്ക് 51, ത്വാഇഫ് 50, ദുബ 30, യാംബു 16, ഖത്വീഫ് 15, ബേയ്ഷ് 12, അഹദ് റുഫൈദ 10, ഖുലൈസ് 9, അല്‍ജഫര്‍ 8, നജ്റാന് 8, ഖമീസ് മുശൈത് 7, അഖീഖ് 7, മഹായില്‍ 6, ബീഷ 6, അല്‍ഖര്‍ജ് 6, റിജാല്‍ അല്‍മ 5, അയൂന്‍ അല്‍ജുവ 5, ഹാഇല്‍ 5, ഹുത്ത സുദൈര്‍ 5, അബഹ 4, അല്‍ഖഫ്ജി 4, അല്‍സഹന്‍ 4, അല്‍ബത്ഹ 3, സഫ്വ 3, ഉനൈസ 3, ഉമ്മു അല്‍ദൂം 3, വാദി ദവാസിര്‍ 3, ദവാദ്മി 3, മുസാഹ്മിയ 3, ദഹ്റാന്‍ അല്‍ജനുബ് 2, നാരിയ 2, അല്‍ബദാഇ 2, അല്‍ബഷായിര്‍ 2, മൈസാന്‍ 2, റാബിഗ് 2, അല്‍വജ്ഹ് 2, സാംത 2, സബ്യ 2, അല്‍ഗൂസ് 2, ഹുത്ത ബനീ തമീം 2, അല്‍ദിലം 2, റുവൈദ അല്‍അര്‍ദ 2, ശഖ്റ 2, അല്‍ഖുവയ്യ 2, അബ്ഖൈഖ് 1, വാദി അല്‍ഫറഅ 1, മഹദ് അല്‍ദഹബ് 1, തത്ലീത് 1, അല്‍ഖറഇ 1, അല്‍ബാഹ 1, അല്‍ഗാര 1, ബല്‍ജുറഷി 1, അല്‍അര്‍ദ 1, തുവാല്‍ 1, ഖുന്‍ഫുദ 1, ശറൂറ 1, മനാഫ അല്‍ഹുദൈദ 1, താദിഖ് 1, അല്‍റയീന്‍ 1, സാജര്‍ 1
മരണസംഖ്യ:
മക്ക 148, ജിദ്ദ 110, മദീന 42, റിയാദ് 19, ദമ്മാം 8, ഹുഫൂഫ് 4, അല്‍ഖോബാര്‍ 3, ജുബൈല്‍ 3, ബുറൈദ 3, ജീസാന്‍ 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, അല്‍ബദാഇ 1, തബൂക്ക് 1, ത്വാഇഫ് 1, വാദി ദവാസിര്‍ 1, യാംബു 1, റഫ്ഹ 1, അല്‍ഖര്‍ജ് 1, നാരിയ 1