റിയാദ് : സൗദിയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 1000കടന്നു. ശനിയാഴ്ച 1704 പേര് കൂടി സുഖം പ്രാപിച്ചതോടെ കുവൈറ്റില്‍ രോഗമുക്തരുടെ എണ്ണം 10,144 ആയി ഉയര്‍ന്നു. ചികിത്സയിലായിരുന്ന പത്ത് പേ ര്‍ കൂടി മരിച്ചു. 33നും 66നും ഇടയില്‍ പ്രായമുള്ള പ്രവാസികളാണ് മരിച്ചത്. മക്കയിലും ജിദ്ദയിലും നാലുപേര്‍ റിയാദ്, മദീന എന്നിവിടങ്ങളില്‍ ഓരോരുത്തരും മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 239ലെത്തി. 1704 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് ബാധിതരുടെ എണ്ണം 37,136ലെത്തി. ചികിത്സയിലുള്ള 26,753 ആളുകളില്‍ 140 പേര് ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു.
രണ്ടു പേര് കൂടി കുവൈറ്റില്‍ കോവിഡ് ബാധിച്ച് മരിച്ചു. 89 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 415 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49ഉം, രോഗം ബാധിച്ചവരുടെ എണ്ണം 7623ഉം ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 156 പേര്‍കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 2622 ആയി ഉയര്‍ന്നു. 4952 പേരാണ് നിലവില്‍ ചികിത്സയിലുള്ളതില്‍ 95 പേര് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു. കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 60, ഹവല്ലി ഗവര്‍ണറേറ്റില്‍ 108,അഹ്മദി ഗവര്‍ണറേറ്റില്‍ 48, ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 172, ജഹ്റ ഗവര്‍ണറേറ്റില്‍ 27 എന്നിങ്ങനെയാണ് പുതിയ കോവിഡ് ബാധിതരുടെ കണക്കുകള്‍.
ഖത്തറില്‍ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു. 52കാരനാണ് മരണമടഞ്ഞത്. വിട്ടുമാറാത്ത മറ്റു രോഗങ്ങള്‍ ഉണ്ടായിരുന്നു. കോവിഡ് ബാധിച്ചതോടെ ആരോഗ്യനില ഗുരുതരമായി. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 13ആയെന്നു അധികൃതര്‍ അറിയിച്ചു. 24 മണിക്കൂറിനിടെ 4,096 പേരില്‍ നടത്തിയ പരിശോധനയില്‍ 1,130 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 21,331ലെത്തി. രോഗമുക്തരായവരുടെ എണ്ണം 2,499 ആയി ഉയര്‍ന്നു. നിലവില്‍ 18,819 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 1,24,554ലെത്തിയിട്ടുണ്ട്.
ഒമാനില്‍ ഒരാള്‍ കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു. 80 വയസുള്ള സ്വദേശിയാണ് മരിച്ചതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് വിദേശികള്‍ വൈറസ് ബാധിച്ച് മരിച്ചിരുന്നു. 66,43,26 വയസുള്ളവരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. ആറ് ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ പതിനൊന്നു വിദേശികളുമാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്.